തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. ഓണറേറിയം വര്‍ധനവ് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കുക. നിലവില്‍ അംഗങ്ങള്‍ക്ക് നല്കുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് സമിതി റിപ്പോര്‍ട്ട്. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്പ്പറേഷന് അംഗങ്ങള്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാണ് ശിപാര്‍ശ..
നിലവിലെ ഓണറേറിയത്തില്‍ 100 ശതമാനം വര്‍ദ്ധനവ് വേണമെന്നും സമിതിയുടെ ശിപാര്‍ശ. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഷാനവാസ് ഐ.എ.എസ് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. വര്‍ദ്ധിപ്പിച്ച ഓണറേറിയം അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ Read More »








