കൊട്ടിയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്ധ്യയ്ക്ക് യാത്രയയപ്പ് നല്‍കി. അംഗനവാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. മറിയക്കുട്ടി, തോമസ്, ഷേര്‍ലി, ബോബി, ബിന്‍സി ഉറുമ്പില്‍, സീമ വടക്കേക്കര എന്നിവര്‍ സംസാരിച്ചു.
തെറ്റുവഴി: ഇരിട്ടി ലയണ്‍സ് ക്ലബിന്റെയും എടത്തൊട്ടി ഡിപോള്‍ കോളേജ് ലിയോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ തെറ്റുവഴി കൃപാഭവനില്‍ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും എത്തിച്ച് നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പീറ്റര്‍ ഓരോത്ത്, ലിയോ ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ.അബ്രഹാം ജോര്‍ജ്ജ്, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ജോസഫ് സ്‌കറിയ, സുരേഷ് ബാബു, ഒ വിജേഷ്, ജയന്‍, ലിയോ ക്ലബ്ബ് ഭാരവാഹികളായ ആഷിഫ് പി.കെ, അനല്‍ സാബു, അബിന്‍ ജോസഫ്, അതുല്യ സി.വി എന്നിവര്‍ നേതൃത്വം നല്‍കി.
തെറ്റുവഴി: ഉരുള്‍പൊട്ടലില്‍ വെള്ളം കയറി നശിച്ച തെറ്റുവഴി കൃപാ ഭവന് ഇരിട്ടി സീനിയര്‍ ചേമ്പര്‍ അടുക്കള സാമഗ്രികള്‍ കൈമാറി. പ്രസിഡണ്ട് ജോസ് താമരശ്ശേരി, ഭാരവാഹികളായ വി.എം നാരായണന്‍, ഡോ. ശിവരാമകൃഷ്ണന്‍, അഡ്വ. പി.കെ ആന്റണി, ബെന്നി പാലക്കല്‍, തങ്കച്ചന്‍ പടിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
ഭാരതീയ നാവിക സേന, നേവല്‍ വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷനുമായി സഹകരിച്ച് ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ദേശീയ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് ഒരു ടീമിനൊപ്പം രണ്ട് കുട്ടികള്‍ വീതമായിരിക്കും പങ്കെടുക്കുക. പ്രാരംഭ റൗണ്ടുകള്‍ ഓണ്‍ലൈന്‍ മോഡിലൂടെ ആഗസ്ത് 22 ന് നടക്കും. സെമിഫൈനലിലേക്ക് പതിനാറ് ടീമുകള്‍ മാത്രമായിരിക്കും തെരഞ്ഞെടുക്കുപ്പെടുന്നത്. വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ അല്ലെങ്കില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും നിര്‍മ്മിച്ചതുമായ മുന്‍നിര യുദ്ധക്കപ്പലിന്റെ ഡെക്ക് അല്ലെങ്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ നേവല്‍ അക്കാദമിയായ ഇന്ത്യന്‍ നേവല്‍ അക്കാദമി ഇവയില്‍ ഏതെങ്കിലുമൊരു സ്ഥലത്തായിരിക്കും സെമിഫൈനല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക. സെമി ഫൈനലിസ്റ്റുകളുടെ യാത്ര, ബോര്‍ഡിംഗ്, താമസ ചെലവുകള്‍ എന്നിവ ഇന്ത്യന്‍ നേവി ക്രമീകരിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ http://www.theindiannavyquiz.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
കൊവിഡ് വ്യാപനത്തില്‍ കേരളമുള്‍പ്പടെ 7 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ആവര്‍ത്തിച്ച് അറിയിപ്പ് നല്‍കിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഓഗസ്റ്റ് 4നും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. അഞ്ച് ജില്ലകളിലെ ഈ കാലയളവിലെ പ്രതിവാര കേസുകളുടെ എണ്ണത്തിലെ വര്‍ധനയും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ ആളുകള്‍ ഒത്തുചേരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പേര്‍ യാത്ര ചെയ്യാനുള്ള സാഹചര്യവും നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശം നല്‍കി. ടിപിആര്‍ കൂടിയ ഇടങ്ങള്‍, രോഗ ക്ലസ്റ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പതിനെട്ട് വയസ്സിന് മുകളിലുളളവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ കരുതല്‍ ഡോസ് പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ ഊര്‍ജിതമായി വാക്സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കാനും കേന്ദ്രം നിര്‍ദേശിച്ചു.
പൂളക്കുറ്റി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡ്രോണ്‍ അക്കാദമിയുടെ സഹകരണത്തോടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന യൂണിഫോം സേന പരിശീലന ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സേവന പ്രവര്‍ത്തനം നടത്തി. 100 വിദ്യാര്‍ത്ഥികളാണ് പൂളക്കുറ്റി ചെക്യേരി മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, വാര്‍ഡ് മെമ്പര്‍ പി സജീവന്‍, അഡ്വ. എം രാജന്‍, പരിശീലകരായ രാജേഷ്, സുമേഷ് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 19,406 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 49 മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മുഴുവന്‍ മരണസംഖ്യ 5,26,649 ആയി ഉയര്‍ന്നു.രാജ്യത്തെ ആകെ അണുബാധ നിരക്ക് 4,41,26,994 ആയി ഉയര്‍ന്നപ്പോള്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,35,364 ല്‍ നിന്ന് 1,34,793 ആയി കുറഞ്ഞു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൊത്തം അണുബാധയുടെ 0.31 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,928 പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,34,65,552 ആയി ഉയര്‍ന്നു. ദേശീയ രോഗമുക്തി നിരക്ക് 98.50 ശതമാനമാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണ്. മൊത്തം 87.75 കോടി ടെസ്റ്റുകള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും ഇതില്‍ 3,91,187 ടെസ്റ്റുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി വാക്സിനേഷന്‍ ക്യാമ്പയിന് കീഴില്‍ ഇതുവരെ 205.92 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം.അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രം ശൂന്യവേദന അവധി. 20 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും. സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വീസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പുതിയ സര്‍വീസ് ഭേദഗതി അനുസരിച്ച ഒരു സര്‍വീസ് കാലയളവില്‍ 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേദന അവധി സര്‍ക്കാര്‍ അനുവദിക്കുക.
സെന്‍ട്രല്‍ മുരിങ്ങോടിയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട ഇന്നോവ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.
മേല്‍മുരിങ്ങോടിയില്‍ നിന്നും മുരിങ്ങോടി ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന കെഎല്‍ 10 എ വി 3447 നമ്പര്‍ ഇന്നോവ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് 50 മീറ്റളോളം നീങ്ങി എതിര്‍ ദിശയിലെ മതിലില്‍ ഇടിച്ചാണ് നിന്നത്.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ പൊട്ടിവീണ് മുരിങ്ങോടി,സെന്‍ട്രല്‍ മുരിങ്ങോടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുത കമ്പികള്‍ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കേളകം: കേരള കര്‍ഷക സംഘം പേരാവൂര്‍ ഏരിയ സമ്മേളനം കേളകത്ത് തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച പാലക്ക ബാലന്‍ നഗറില്‍ കര്‍ഷക സംഘം പേരാവൂര്‍ ഏരിയ പ്രസിഡണ്ട് കെ.പി സുരേഷ് കുമാര്‍ പതാക ഉയര്‍ത്തിയതിന് ശേഷം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം ജോഷി ഉദ്ഘാടനം ചെയ്തു. കെ.പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. സനോജ് രക്തസാക്ഷി പ്രമേയവും, പ്രഹ്ലാദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ജെ ജോസഫ്, എന്‍.ആര്‍ സക്കീന, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഒ.കെ വാസു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈലജ ചന്ദ്രന്‍, വി.ജി പത്ഭനാഭന്‍, എം.സി പവിത്രന്‍, ഏരിയ സെക്രട്ടറി എം.എസ് വാസുദേവന്‍, അഡ്വ. എം.രാജന്‍, സി.ടി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.