
കേളകം: കേരള കര്‍ഷക സംഘം പേരാവൂര്‍ ഏരിയ സമ്മേളനം കേളകത്ത് തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച പാലക്ക ബാലന്‍ നഗറില്‍ കര്‍ഷക സംഘം പേരാവൂര്‍ ഏരിയ പ്രസിഡണ്ട് കെ.പി സുരേഷ് കുമാര്‍ പതാക ഉയര്‍ത്തിയതിന് ശേഷം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം ജോഷി ഉദ്ഘാടനം ചെയ്തു. കെ.പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. സനോജ് രക്തസാക്ഷി പ്രമേയവും, പ്രഹ്ലാദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ജെ ജോസഫ്, എന്‍.ആര്‍ സക്കീന, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഒ.കെ വാസു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈലജ ചന്ദ്രന്‍, വി.ജി പത്ഭനാഭന്‍, എം.സി പവിത്രന്‍, ഏരിയ സെക്രട്ടറി എം.എസ് വാസുദേവന്‍, അഡ്വ. എം.രാജന്‍, സി.ടി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.