Hivision Channel

latest news

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളക്ക് തുടക്കമായി

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളക്ക് തുടക്കമായി. പച്ചക്കറികളും, പഴവും കുടുംബശ്രീയുടെ ഉത്പന്നങ്ങളുമായി വിഷുവിനോട് അനുബന്ധിച്ചാണ് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളക്ക് തുടക്കമായത്. പേരാവൂര്‍ മാവേലി സ്റ്റോറിന് സമീപം 3 ദിവസങ്ങളായി നടക്കുന്ന വിഷു വിപണന മേള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാനി ശശീന്ദ്രന്‍, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ കെ.വി ശരത്ത്, റീന മനോഹരന്‍, വാര്‍ഡ് മെമ്പര്‍ ബേബി സോജ, പഞ്ചായത്ത് അസി.സെക്രട്ടറി എം.സി.ജോഷ്വ തുടങ്ങിയവര്‍ സംബന്ധിച്ചു

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളക്ക് തുടക്കമായി Read More »

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍; മാലൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം

മാലൂര്‍: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മാലൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മാലൂര്‍ സിറ്റി പരിസരം ശുചീകരിച്ചു. മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമവതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ചന്ദ്രമതി പരയത്ത് അധ്യക്ഷത വഹിച്ചു. മാലൂര്‍ പി.എച്ച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുഭന്‍, ആശവര്‍ക്കര്‍ ലീന എം എന്നിവര്‍ സംസരിച്ചു. ഹരിത കര്‍മ്മസേന അംഗം ചന്ദ്രി എം സി.ഡി.എസ് മെമ്പര്‍ ഷാജി, എ.ഡി.എസ് സെകട്ടറി ഗീത, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍, വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍; മാലൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം Read More »

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്നലെ 240 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില. തുടര്‍ച്ചയായി ഇടിഞ്ഞിരുന്നെങ്കിലും രണ്ട് ദിവസംകൊണ്ട് വന്‍ വര്‍ധനവാണ് ഉണ്ടായത്. 640 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44,960 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. വിപണി വില 5620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4680 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ചു. 81 രൂപയാണ് വിപണി വില. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു Read More »

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹര്‍ജി കോടതി തള്ളുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി എസ് സരിത്തിന്റെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബം, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കസ്റ്റംസിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നിര്‍ദേശം നല്‍കണമെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ, കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഹര്‍ജിക്കാരന്‍ എങ്ങനെ കോടതിയെ സമീപിക്കുന്നുവെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ ചോദിച്ചിരുന്നു.

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി Read More »

ജിപിഎസ് കോളര്‍ കേരളത്തിലേക്ക് എത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇന്ന് അസ്സമിലേക്ക് പുറപ്പെടും

അരിക്കൊമ്പന്‍ കാട്ടാനയെ പിടികൂടുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ കേരളത്തിലേക്ക് എത്തിക്കാന്‍ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിരുന്നു. കോളര്‍ കൈമാറാന്‍ അസ്സം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ചയോടെ കോളര്‍ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രില്‍, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും.

പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎല്‍എ കെ ബാബു നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതയും ആരായുന്നുണ്ട്.

ജിപിഎസ് കോളര്‍ കേരളത്തിലേക്ക് എത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇന്ന് അസ്സമിലേക്ക് പുറപ്പെടും Read More »

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്;ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. തീവയ്പ്പിനെ മൂന്ന് പേര്‍ മരിച്ചതിന് കാരണം ഷാറൂഖ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ സമാന്തര അന്വേഷണം നടത്തുകയാണ് കേന്ദ്ര ഏജന്‍സികള്‍. ഷാറൂഖ് സെയ്ഫിയെ കാണാന്‍ പൊലീസ് അനുവദിക്കാത്ത സാഹചര്യത്തിലാണ് സമാന്തര അന്വേഷണം. ഷൊര്‍ണൂരില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം നടത്തി.

കേസില്‍ ഷാറൂഖ് സെയ്ഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ് കേരള പൊലീസ്. കുറ്റകൃത്യത്തിലേക്ക് ഇയാള്‍ നീങ്ങിയതില്‍ സാമ്പത്തികമായ താല്പര്യങ്ങള്‍ ഉണ്ടോ എന്ന സംശയമാണ് പ്രതിയുടെയും കുടുംബത്തിന്റെയും ഇടപാടുകള്‍ പരിശോധിക്കാനുള്ള നീക്കത്തിലേക്ക് കേരള പൊലീസ് കടന്നത്. ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കേരള ഹൗസില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഷാറൂഖ് സൈഫിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇന്നലെ വരെ നടത്തിയിരുന്നു. ഹവാല ഇടപാടുകളുടെ ചില ബന്ധങ്ങള്‍ ഷാറൂഖിന് ഉണ്ടായിരുന്നു എന്ന വിവരവും പൊലീസിന് ലഭിച്ചു.

അതേസമയം ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് തുടര്‍നടപടികളിലേക്ക് കടന്നത്.

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്;ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് Read More »

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വാഴക്കുണ്ടത്തെ കൃഷിയിടത്തില്‍ നാട്ടുകാരാണ് എബിന്റെ മൃതദേഹം കണ്ടത്. തലയ്ക്കും നെഞ്ചിലും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു. ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ എബിനെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു. നേരത്തെ മുതല്‍ കാട്ടാന ശല്യമുള്ള പ്രദേശമാണ് വാഴക്കുണ്ടം.

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു Read More »

തെരു തണല്‍ കുടുംബശ്രീയുടെ വിഷു ആഘോഷം

പേരാവൂര്‍: പഞ്ചായത്ത് 14ാം വാര്‍ഡ് തെരു തണല്‍ കുടുംബശ്രീയുടെ വിഷു ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ പ്രസിഡന്റ് നന്ദിത അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍,മെമ്പര്‍മാരായ റീന മനോഹരന്‍,ബാബു കെ വി,സിഡിഎസ് മെമ്പര്‍ ടി ഗീത,എഡിഎസ് സെക്രട്ടറി രമണി,പ്രസിഡന്റ് സതി,സെക്രട്ടറി ആര്യ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിഷുകിറ്റ് വിതരണവും ,വിവിധ കലാപരിപാടികളും നടന്നു.

തെരു തണല്‍ കുടുംബശ്രീയുടെ വിഷു ആഘോഷം Read More »

വയനാട്ടിലെ ജനങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി

ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളെ കാണാന്‍ ആദ്യമായി രാഹുല്‍ ഗാന്ധിയെത്തി. എസ്‌കെ എംജെ സ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹര്‍ഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങള്‍ സ്വീകരിച്ചത്.രാഹുലിന് അഭിവാദ്യമര്‍പ്പിച്ചും രാഹുലിന് അനുകൂലമായ പ്ലക്കാര്‍ഡുകളുയര്‍ത്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പാണ് രാഹുലിന് നല്‍കിയത്.പതിനായിരക്കണക്കിന് ആളുകളാണ് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്. കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ പരിസരത്ത് നിന്നാണ് രാഹുല്‍ പങ്കെടുക്കുന്ന റോഡ് ഷോ ആരംഭിച്ചത്.

വയനാട്ടിലെ ജനങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി Read More »

കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മണ്‍സൂണില്‍ സംസ്ഥാനത്ത് ശരാശരിക്കും മുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കന്‍ കേരളത്തില്‍ മഴ കുറയും. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മണ്‍സൂണ്‍ പ്രവചനം വ ്യക്തമാക്കുന്നു

കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം Read More »