
മാലൂര്‍: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മാലൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മാലൂര്‍ സിറ്റി പരിസരം ശുചീകരിച്ചു. മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമവതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ചന്ദ്രമതി പരയത്ത് അധ്യക്ഷത വഹിച്ചു. മാലൂര്‍ പി.എച്ച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുഭന്‍, ആശവര്‍ക്കര്‍ ലീന എം എന്നിവര്‍ സംസരിച്ചു. ഹരിത കര്‍മ്മസേന അംഗം ചന്ദ്രി എം സി.ഡി.എസ് മെമ്പര്‍ ഷാജി, എ.ഡി.എസ് സെകട്ടറി ഗീത, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍, വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.














