
ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളെ കാണാന്‍ ആദ്യമായി രാഹുല്‍ ഗാന്ധിയെത്തി. എസ്‌കെ എംജെ സ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹര്‍ഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങള്‍ സ്വീകരിച്ചത്.രാഹുലിന് അഭിവാദ്യമര്‍പ്പിച്ചും രാഹുലിന് അനുകൂലമായ പ്ലക്കാര്‍ഡുകളുയര്‍ത്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പാണ് രാഹുലിന് നല്‍കിയത്.പതിനായിരക്കണക്കിന് ആളുകളാണ് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്. കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ പരിസരത്ത് നിന്നാണ് രാഹുല്‍ പങ്കെടുക്കുന്ന റോഡ് ഷോ ആരംഭിച്ചത്.














