
പേരാവൂര്‍: പഞ്ചായത്ത് 14ാം വാര്‍ഡ് തെരു തണല്‍ കുടുംബശ്രീയുടെ വിഷു ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ പ്രസിഡന്റ് നന്ദിത അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍,മെമ്പര്‍മാരായ റീന മനോഹരന്‍,ബാബു കെ വി,സിഡിഎസ് മെമ്പര്‍ ടി ഗീത,എഡിഎസ് സെക്രട്ടറി രമണി,പ്രസിഡന്റ് സതി,സെക്രട്ടറി ആര്യ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിഷുകിറ്റ് വിതരണവും ,വിവിധ കലാപരിപാടികളും നടന്നു.














