ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ കൂടുന്നതായി കേരള പോലീസ്. രാത്രി യാത്രകളില്‍ എതിരേ വാഹനങ്ങള്‍ വന്നാല്‍ ദയവായി ലൈറ്റ് ഡിം ചെയ്തു നല്‍കണമെന്നാണ് അഭ്യര്‍ഥന. പക്ഷേ, ഉപദേശമല്ല വേണ്ടതെന്നും ശക്തമായ നടപടിയാണ് വേണ്ടതെന്നും ജനങ്ങള്‍. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ നിര്‍ദേശത്തിനുള്ള കമന്റിലാണ് സാധാരണക്കാരുടെ പ്രതികരണം.പുതിയ വാഹനങ്ങളിലെ എല്‍.ഇ.ഡി. പ്രകാശം അസഹ്യമാണെന്നാണ് ഒട്ടേറെപ്പേര്‍ പറയുന്നത്. മൂന്നും നാലും ഹെഡ് ലൈറ്റ് ഘടിപ്പിച്ച വണ്ടികളും അനുവദനീയമല്ലാത്ത രീതിയില്‍ ലൈറ്റുകള്‍ പിടിപ്പിച്ച വണ്ടികളും ഇവിടെ യഥേഷ്ടം. ഇങ്ങനെ വണ്ടിയോടിക്കുന്നവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും വാഹനയാത്രികര്‍ ചൂണ്ടിക്കാണിക്കുന്നു.
വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ തീവ്രത പരിശോധിച്ച് നടപടി എടുക്കുന്നതിനു പ്രത്യേക ഉപകരണങ്ങള്‍ വാങ്ങി കേരളമൊട്ടാകെ പരിശോധനകള്‍ നടത്തുമെന്ന് പറഞ്ഞിട്ടും ഇപ്പോഴും ഉപദേശം മാത്രമാണല്ലോ ബാക്കി എന്നു പരിഹസിക്കുന്നവരെയും കാണാം. ഇപ്പോള്‍ ഇറങ്ങുന്ന കാറുകളിലെല്ലാം എതിരേവരുന്ന ഡ്രൈവറുടെ കണ്ണടിച്ചു പോകുന്ന തരത്തിലുള്ള ഹാലജന്‍ ബള്‍ബുകളാണ്. അതിന് ഒരു പിഴയും ഇല്ല.
എന്നാല്‍ ഇത് പഴയ വാഹനങ്ങളില്‍ പിടിപ്പിച്ചാല്‍ രൂപമാറ്റമായി, തുടര്‍ന്ന് ഫൈനായി. എന്തൊരു നിയമം എന്നു വിലപിക്കുന്നവരെയും ഫെയ്‌സ്ബുക്ക് പേജിലെ കമന്റില്‍ കാണാം. വാഹനത്തിന്റെ പുറകില്‍നിന്ന് ഹൈ ബീം ഇട്ട് മുന്നിലെ വാഹനത്തിലെ സെന്റര്‍ മിററില്‍ തട്ടിച്ച് ഡ്രൈവറുടെ യാത്ര ദുഷ്‌കരമാക്കുന്നവരുമുണ്ട്. രാത്രികാല അപകടങ്ങള്‍ക്ക് ഇതും കാരണമാണ്.
എതിരേവരുന്ന വണ്ടിയില്‍നിന്നു വരുന്ന ഹൈബീം ലൈറ്റിനേക്കാള്‍ അപകടകരമാണ് പുറകില്‍നിന്ന് മിനിറ്റുകള്‍ നീളുന്ന ഈ അറ്റാക്ക്. ഇത് നിയന്ത്രിക്കാനുള്ള നടപടികൂടി ഉണ്ടാകണമെന്നും പൊതുജനം നിര്‍ദേശിക്കുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയിലെ അപ്പീൽ. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസം നീങ്ങി.
വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദം നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴല്‍നാടൻ എംഎഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പോസ്റ്റ് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ പൂര്‍ണമായും ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി എംബി രാജേഷ് സഭയില്‍ മറുപടി നല്‍കിയത്. സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി.ഫേയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. മന്ത്രി മറുപടി പറയുന്നതിനിടെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തന്‍റെ ചോദ്യത്തിന് മറുപടിയില്ലെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. ആരാണ് പ്രതികള്‍ എന്നും എഫ്ഐആര്‍ ഉണ്ടോയെന്നും മാത്യു കുഴല്‍ നാടൻ ചോദിച്ചു. എന്നാല്‍, പ്രൊഫൈല്‍ വിവരം ഫേയ്സ്ബുക്കില്‍ നിന്നും കിട്ടണമെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. ഫേയ്സ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ കിട്ടിയാലെ അന്വേഷണം പൂര്‍ത്തിയാകുവെന്നും വര്‍ഗീയ പ്രചാരണങ്ങളില്‍ 17 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുന്‍ എംഎല്‍എ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചിട്ടും എന്തുകൊണ്ട് അവരെ പ്രതിയാക്കുന്നില്ലെന്നും മാത്യു കുഴല്‍നാടൻ ചോദിച്ചു. എന്നാല്‍, കെകെ ലതികയ്ക്ക് എതിരെ കേസ് എടുക്കുന്നതില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഇതിനിടെ മന്ത്രി വീണ്ടും മറുപടി തുടര്‍ന്നു. കെകെ ലതിക പ്രചരിപ്പിച്ചത് വര്‍ഗീയതയോ അതോ അതിനെ എതിര്‍ത്തുള്ള പോസ്റ്റോ ആണോയെന്ന് മന്ത്രി ചോദിച്ചു. കെകെ ലതികയുടെ പോസ്റ്റും നിയമസഭയില്‍ വായിച്ചു. പോസ്റ്റ് വര്‍ഗീയത പ്രചരിപ്പിച്ചതാണോയെന്നും മന്ത്രി ചോദിച്ചു. ആര് വര്‍ഗീയത പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. കാഫിർ ചോദ്യത്തിൽ നിന്നു ഭരണ പക്ഷം വഴി തെറ്റിച്ചു മറ്റ് ചോദ്യം ചോദിക്കുകയാണ്. കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎല്‍എ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വിഡി സതീശൻ ചോദിച്ചു. എന്നാല്‍, കെ.കെ. ലതിക പോസ്റ്റ് ഇട്ടത് വർഗീയ പ്രചരണത്തിന് എതിരെയാണെന്ന് മന്ത്രി എംബി രാജേഷ് വീണ്ടും ആവര്‍ത്തിച്ചു. കോട്ടയം കുഞ്ഞച്ചൻ പ്രൊഫൈലിലൂടെയുള്ള അശ്ലീല പ്രചരണത്തിനെതിരെ എന്ത് നടപടി എടുത്തു യു.പ്രതിഭ എംഎല്‍എ ചോദിച്ചു. കുഞ്ഞച്ചന്‍റെ വലിയച്ഛൻമാരെ കുറിച്ച് താൻ പറയുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ബലി കര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം ബന്ധു വീടുകളിലെ സന്ദര്‍ശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികള്‍ ആഘോഷത്തിന്റെ നിറവിലാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകള്‍ ചിലയിടങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ട്.ഹൈവിഷന്റെ എല്ലാ പ്രേക്ഷകർക്കും ബലി പെരുന്നാൾ ആശംസകൾ.
കർണാടകയിലെ ഹാസനിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മരണം. ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം 6 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിക്ബല്ലാപുര സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകൻ രവികുമാർ, അദ്ദേഹത്തിന്റെ ഭാര്യ നേത്ര, ഇവരുടെ മകൻ ചേതൻ എന്നിവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ചു മടങ്ങുകയായിരുന്നു സംഘം.
ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. യുപിയിൽ 13ഉം ബംഗാളിൽ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന്. യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂർ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ ഉവൈസി എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.അതേസമയം നാളെ പത്രിക നല്‍കാനിരിക്കെ വരാണസിയില്‍ ഇന്ന് വൈകീട്ട് മോദിയുടെ റോഡ് ഷോ നടക്കും. വൈകീട്ട് 4 മണിക്കാണ് റോഡ് ഷോ. നാളെ രാവിലെ 11.30നാണ് മോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കളും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.
ഉളിക്കൽ -ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ വിപുലമായ ജനകീയ യോഗം ചേർന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുവജന സംഘടന പ്രതിനിധികൾ, സ്ഥാപനമേധാവികൾ, വ്യാപാരി- വ്യവസായ സംഘടനകളുടെ പ്രതിനിധികൾ, കുടുംബശ്രീ- തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകരണ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനം മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗ തീരുമാനങ്ങൾ
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉളിക്കൽ ടൗണിൽ15-5-2024ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ മെഗാ ശുചീകരണ പ്രവർത്തി നടത്താൻ തീരുമാനിച്ചു. വ്യാപാരികൾ, തൊഴിലാളികൾ, രാഷ്ട്രീയ പ്രവർത്തകർ, തൊഴിലുറപ്പ് കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാംഗങ്ങൾ, NSS -SPC കേഡറ്റുകൾ തുടങ്ങി 300 ൽ പരം ആളുകളെ പ്രസ്തുത ശുചീകരണ പ്രവർത്തികളിൽ ഭാഗമാക്കാൻ തീരുമാനിച്ചു.അന്നേ ദിവസം രാവിലെ 8 മണി മുതൽ കടകൾ അടച്ച് മെഗാ ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ തീരുമാനിച്ചു.
സർക്കാർ നിർദ്ദേശപ്രകാരം എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആയി ആചരിക്കാൻ തീരുമാനിച്ചു. ആ ദിവസം സ്ഥാപനങ്ങൾ,വീടുകൾ അടക്കം മുഴുവൻ പ്രദേശങ്ങളിലെയും ശുചീകരണ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.
പഞ്ചായത്തിലുള്ള 20 വാർഡുകളിലും വാർഡ് ശുചീകരണ കമ്മിറ്റികളുടെ യോഗം ചേരാൻ തീരുമാനിച്ചു.
ശുചിത്വ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ഗ്രാമസഭ വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.
മാലിന്യങ്ങൾ വലിച്ചെറിയുന്ന വരെ കണ്ടെത്തി പിഴ ചുമത്തുന്ന തടക്കമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജിയോഗം ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ വി ഷാജു, ഇന്ദിര പുരുഷോത്തമൻ, അഷ്റഫ് പാലശ്ശേരി, വയത്തൂർ വില്ലേജ് ഓഫീസർ വിനീത്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ജെയിംസ്, നവ കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ സുകുമാരൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സംഘടന പ്രതിനിധികൾഎന്നിവർ സംസാരിച്ചു. വി ഇ ഒ വിഷ്ണുരാജ് സ്വാഗതവും പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ആലി നന്ദിയും പറ
കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കണ്ടക്ടര്‍ സുബിൻ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവിനെയും വിട്ടയക്കുമെന്നാണ് വിവരം. സംഭവത്തിൽ ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യാൻ പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിച്ചു.
എന്നാൽ ലാൽ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് വന്നു. രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പത്തോളം പോലീസുകാർ പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസാണെന്ന് പറഞ്ഞാണ് പൊലീസുകാര്‍ വന്നതെന്നും ലാൽ സജീവിനെ വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. മെമ്മറി കാർഡ് കാണാതെയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും ബിന്ദു പറയുന്നു. ഹൃദ്രോഗിയായ ലാൽ സജീവ് ആൻജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണ്. ഇദ്ദേഹത്തിന് വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഭര്‍ത്താവിനെ കേസിൽപെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി ബിന്ദു ആരോപിച്ചു.
അതേസമയം സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. കണ്ടക്ടര്‍ സുബിനെയും സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവിനെയും വിശദമായി ചോദ്യം ചെയ്തു. ഇവരിൽ സംശയിക്കത്തക്കതായി ഒന്നും തന്നെയില്ലെന്ന് വ്യക്തമായി. സാഫല്യം കോംപ്ലക്സിലെ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്തത്. സുബിൻ ബസിൽ വീണ്ടും കയറുന്നത് ദൃശ്യങ്ങളിലുണ്ട്. മെമ്മറി കാർഡ് എടുത്തിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ മൊഴി നൽകി.
ബാലുശ്ശേരിയില്‍ ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 6,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ബാലുശ്ശേരി പൂനത്ത് എളേങ്ങള്‍ വീട്ടില്‍ മുഹമ്മദ് (49) ആണ് ശിക്ഷിക്കപ്പെട്ടത്. 2021-ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സംഭവസമയം കുട്ടി വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈസമയം വീട്ടിലേക്കുവന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ഭയന്ന കുട്ടി ഉടനെതന്നെ ഓടിപ്പോയി അച്ഛമ്മയോട് കാര്യം പറയുകയായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു.
ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ്‌കുമാര്‍ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.