
പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതില്‍ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ പതിനൊന്ന് മണിക്കായിരുന്നു പരിപാടി. 9 മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ളവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്കി.കുട്ടികള്‍ക്ക് പുറമേ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.














