
തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാന്‍ വേണ്ടിവന്നാല്‍, പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്. രോഗം കൂടുതല്‍ ഇനം മൃഗങ്ങളിലേക്ക് പടര്‍ന്നിരിക്കാനുള്ള സാഹര്യം തള്ളാനാവില്ലെന്നും സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദര്‍ശകരിലേക്കോ ജീവനക്കാരിലേക്കോ രോഗം പടരാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം മൃഗശാലയില്‍ കൃഷ്ണമൃഗങ്ങളിലും പുള്ളിമാനുകളിലും ക്ഷയരോഗം ഗുരുതരമായി പടരുന്ന സാഹചര്യത്തിലാണ് പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്, പഠനം നടത്തിയത്.