എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നതായി ചുമതലയേറ്റതിന് പിന്നാലെ എന്‍ എസ് കെ ഉമേഷ് പ്രതികരിച്ചു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാന്‍ ടീം ആയി പ്രവര്‍ത്തിക്കണം. മുന്‍ കളക്ടര്‍ രേണു രാജ് നല്ലൊരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കും.ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നു. എല്ലാവര്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം. ഇപ്പോഴുള്ള സാഹചര്യം മറികടക്കും. മാലിന്യനിര്‍മാര്‍ജനത്തിനായി ഹ്രസ്വകാല ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.