ഇരിട്ടി:ഹരിത കേരള മിഷന്റെ നിര്‍ദ്ദേശപ്രകാരം ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലുംകുടു0ബശ്രീ അയല്‍ക്കൂട്ടങ്ങളിലും നടത്തിയ ഹരിതഗ്രേഡിങ്ങില്‍ എപ്ലസ്,എ ഗ്രേഡുകള്‍ നേടിയ സ്ഥാപനങ്ങളില്‍ ഹരിതസ്ഥാപന,ഹരിത വിദ്യാലയപ്രഖ്യാപനം നടത്തി.പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ 19 എണ്ണം ഹരിതവിദ്യാലയ സര്‍ട്ടിഫിക്കറ്റിന് അര്‍ഹമായി.6 സ്ഥാപനങ്ങളും,34 അ0ഗ9വാടികളും 254 കുടുംബശ്രീ യൂണിറ്റുകളും ഹരിത പദവിക്ക് അര്‍ഹമായി.പഞ്ചായത്ത്തല പ്രഖ്യാപനം പുറവയല്‍ ഗവ: ഫാമിലി ഹെല്‍ത്ത് സെന്ററില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഷാജി നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റി0ഗ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് പാലിശ്ശേരി ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജന്‍ .എസ്.പി,പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജിത്ത് ,കില റിസോര്‍സ് പേര്‍സണ്‍ സോണിയ തുടങ്ങിയവര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുദീപ് ജോസ് രാജേഷ് .വി.ജെയിംസ് സംസാരിച്ചു.