മൈസൂരു -ബെംഗളുരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. മാണ്ഡ്യയില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ പത്ത് വരിപ്പാത യാഥാര്‍ഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. ഇത് വടക്കന്‍ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികള്‍ക്ക് വലിയ സഹായമാണ്.117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. മെയിന്‍ റോഡ് ആറ് വരിപ്പാതയാണ്. സര്‍വീസ് റോഡ് നാല് വരിപ്പാതയും.