Hivision Channel

നിയമസഭയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹം തുടങ്ങി. ഇവരെ തടയാന്‍ വാച്ച് ആന്റ് വാര്‍ഡ് എത്തിയതോടെ ബഹളമായി. സ്പീക്കര്‍ക്ക് എതിരെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. അതിനിടെ വാച്ച് ആന്റ് വാര്‍ഡ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എല്‍ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിന്‍ ദേവ് , അന്‍സലന്‍ എന്നിവര്‍ ഓഫിസിന് മുന്നിലെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *