Hivision Channel

കൊട്ടിയൂര്‍ ചപ്പമലയില്‍ ചാരായവുമായി ഒരാള്‍ പിടിയില്‍

കൊട്ടിയൂര്‍ ചപ്പമലയില്‍ നിന്ന് പേരാവൂര്‍ എക്‌സൈസ് അഞ്ചു ലിറ്റര്‍ ചാരായം പിടികൂടി.ചപ്പമല കുരിശുപള്ളി സ്വദേശി നങ്ങിണിവീട്ടില്‍ എന്‍.എം. പ്രിന്‍സണ്‍ ആണ് ചാരായവുമായി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍ പി.സി. വാസുദേവന്‍, പ്രവന്റീവ് ഓഫീസര്‍ ഗ്രേഡ് ബാബുമോന്‍ ഫ്രാന്‍സിസ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വിജയന്‍, സന്തോഷ് കൊമ്പ്രാങ്കണ്ടി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീജ കാവളാന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *