Hivision Channel

വിശപ്പുരഹിത ഇരിട്ടി കെട്ടിട നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്

ഇരിട്ടി പോലീസ് ജെസിഐ ഇരിട്ടിയുമായും ഇരിട്ടി പൗരാവലിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിശപ്പുരഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ഭക്ഷണശേഖരണത്തിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ നിര്‍വ്വഹിച്ചു.ജെസിഐ പ്രസിഡന്റ് എന്‍ കെ സജിന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി സി ഐ കെ ജെ ബിനോയ് , എസ് ഐമാരായ ജോഷി അഗസ്റ്റിന്‍, അശോകന്‍ , രാജേഷ്, അഡ്വ.കെ കെ മാത്യു, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റിയംഗം ഒ വിജേഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റജി തോമസ്, ബിജോയ് ഏ.എം, പ്രമോദ് കുമാര്‍, ബിജു കുറുമുട്ടം, കൃഷ്ണദാസ്, ജിതിന്‍, നവനീത്, പ്രസാദ്, ജോളി, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, ജെ എസ് ഐ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി. മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് പാവങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ശാസ്ത്രീയമായി വിതരണം ചെയ്യുന്ന സംവിധാനമാണിത്.

Leave a Comment

Your email address will not be published. Required fields are marked *