Hivision Channel

പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പേരാവൂര്‍ ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

പേരാവൂര്‍:കോര്‍പ്പറേറ്റ് ഭീമന്‍മാരായ അദാനി ഗ്രൂപ്പില്‍ വന്‍ നിക്ഷേപം നടത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ നിര്‍ബന്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പിന് കൂട്ടുനിന്ന മോദി സര്‍ക്കാരിനെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പേരാവൂര്‍ ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.കെ.പി.സി.സി. സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു.നേതാക്കളായ ലിസി ജോസഫ് , ബൈജു വര്‍ഗീസ്, പി.സി.രാമകൃഷണന്‍, ജൂബിലി ചാക്കോ , റോയി നമ്പുടാകം, വര്‍ഗ്ഗീസ്‌ജോസഫ് നടപ്പുറം,പി.പി മുസ്തഫ, സി.ജെ. മാത്യു, ഷെഫീര്‍ ചെക്യാട്ട്, എന്നിവര്‍ സംസാരിച്ചു.സണ്ണി വേലിക്കകത്ത് , സന്തോഷ് മണ്ണാര്‍ക്കുളം, ചാക്കോ തൈക്കുന്നേല്‍, വി. രാജു , കെ.എം.ഗിരീഷ്, പ്രകാശന്‍ ദീപം, ഇന്ദിരാ ശ്രീധരന്‍ , പാല്‍ ഗോപാലന്‍ , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, എന്നിവര്‍നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *