Hivision Channel

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യത. മിക്കയിടങ്ങളിലും 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാന്‍ കാരണം. വേനല്‍ മഴ ദുര്‍ബലമാകും, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടുമെങ്കിലും ചൂട് മറിക്കടക്കാനാവില്ല. തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളില്‍ ചൂട് കൂടുതലായിരിക്കും.സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. പാലക്കാടും, കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നു. അള്‍ട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *