Hivision Channel

അരികൊമ്പന്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

അരികൊമ്പന്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ ആവില്ല എന്ന നിലപാട് സ്വീകരിച്ചാണ് സുപ്രീംകോടതി നടപടി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ മുഖവിലയ്ക്ക് എടുത്താണ് സുപ്രീം കോടതിയും അരി കൊമ്പന്‍ വിഷയത്തെ പരിഗണിച്ചത്. അരികൊമ്പനെ പിടികൂടി മൊരുക്കാന്‍ ഉള്ള അനുവാദം ആണ് തേടുന്നതെന്ന് സംസ്ഥാനം വ്യക്തമാക്കി. മെരുങ്ങിയതിന് ശേഷം കാട്ടാനയെ സ്വാഭാവിക അവാസവ്യവസ്ഥയിലെയ്ക്ക് അടക്കം വിടുന്നത് പരിഗണിയ്ക്കാം എന്നായിരുന്നു നിലപാട്. സുപ്രീംകോടതി ഈ നിലപാടിനോട് വിയോജിച്ചു. സംസ്ഥാനം തന്നെ നിയോഗിച്ചതാണ് വിദഗ്ധസമിതിയെ. വിശദമായി പഠനം നടത്തിയ ശേഷം സമിതി എടുത്ത തിരുമാനമാണ് ഹൈക്കോടതി അംഗികരിച്ചത്. ഇപ്പോള്‍ ഇതിനെ സംസ്ഥാനം ചോദ്യം ചെയ്യുന്നത് മനസ്സിലാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ അതുകൊണ്ട് തന്നെ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരളത്തിന്റെ ഹര്‍ജ്ജി ഫയലില്‍ സ്വീകരിയ്ക്കാതെ സുപ്രീം കോടതി തള്ളി. 1971ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ഈ അധികാരത്തിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ആയിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ്. ഈ തീരുമാനത്തില്‍ ഹൈകോടതി ഇടപെട്ടത് തെറ്റാണെന്ന് അരോപിയ്ക്കുന്നതായിരുന്നു സംസ്ഥാനത്തിന്റെ അപ്പീല്‍.

Leave a Comment

Your email address will not be published. Required fields are marked *