Hivision Channel

ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണ സംഘം അപക്ഷേ നല്‍കിയേക്കില്ല. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. ഷാറൂഖ് സെയ്ഫിക്ക് വേണ്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ പി പീതാംബരന്‍ കോടതിയില്‍ ഹാജരാകും. ഷാറൂഖിനായി ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാറൂഖിനെ ട്രെയിന്‍ ബോഗികളുള്ള കണ്ണൂരിലും പെട്രോള്‍ വാങ്ങിയ ഷൊര്‍ണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *