
ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി കുത്തിവച്ച സംഭവവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കും. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ വീഴ്ച സംഭവിച്ചു എന്ന് വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് അന്വേഷണത്തിനു ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയത്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം നല്‍കിയത് ആറ് ആഴ്ചക്ക് ശേഷം നല്‍കണ്ടേ കുത്തിവയ്പ്പാണ്. ഏപ്രില്‍ 12നാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്.














