Hivision Channel

കിഴക്കേകോട്ടയിലെ തീപിടിത്തം;റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്തു പടര്‍ന്ന തീപിടിത്തം നിയന്ത്രവിധേയമാക്കി. ധാരാളം കടകള്‍ തിങ്ങിനിറഞ്ഞ സ്ഥിതി ചെയ്യുന്ന കിഴക്കേകോട്ടയില്‍ ഒഴിവായത് വന്‍ ദുരന്തം. ആറ് കടകള്‍ കത്തിനശിച്ചെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ ആന്റണി രാജുവും വി. ശിവന്‍കുട്ടിയും മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്നും അവര്‍ അറിയിച്ചു.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വ്യപാര സമുച്ചയത്തിലെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ഗ്യാസ് ലീക്കാവുന്നത് കണ്ടപ്പോള്‍ തന്നെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയെന്ന് ജീവനക്കാരന്‍ പറഞ്ഞു. അപകടം നടന്നയുടനെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറുടെയും ചുമട്ടു തൊഴിലാളികളുടെയും സമയോചിത ഇടപെടല്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി. കിഴക്കോട്ടയിലെ കട സമുച്ചയത്തില്‍ പിന്‍ വശത്തുള്ള കെട്ടിടങ്ങളിലേക്ക് പടരും മുന്‍പ് തീ അണയ്ക്കാന്‍ സാധിച്ചത് വന്‍ദുരന്തമാണ് ഒഴിവാക്കിയത്. കടകളുടെ തൊട്ടു പിറകില്‍ വലിയൊരു മാലിന്യകൂമ്പാരവും ഉണ്ട്. അവിടെ തീ പടര്‍ന്നിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ.

തീപിടുത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഫയര്‍ഫോഴ്സ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമികമായി കിട്ടിയ വിവരം അനുസരിച്ച് ചായക്കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാരും നാട്ടുകാരും പത്തോളം ഓഫീസര്‍മാരും പോലീസും ഉള്‍പ്പെടയുള്ളവരെ സജീവ പ്രവര്‍ത്തനമാണ് തീയണയ്ക്കാന്‍ സഹായിച്ചത്. അന്വേഷണം നടത്തുന്നതിനായി ഫയര്‍ ഫോഴ്സിനോടും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോടും ആവശ്യപ്പെടുമെന്ന് ആന്റണി രാജു വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *