
കൊട്ടിയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റ്റി എ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ് ജേക്കബ്,ആനന്ദ് എന്നിവരടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്.















