
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40 ശതമാനമായിരുന്നു പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
അതേസമയം അടുത്ത പത്ത് മുതല്‍ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ആശുപത്രികളില്‍ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിലാണ് ആ കണക്ക് തയ്യാറാക്കിയത്.














