Hivision Channel

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തിയേക്കും

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തിയേക്കും. ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്നലെയും സംസ്ഥാനത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ചൂട് ഇനിയും കടുക്കുമെന്നാണ് വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും കടന്നേക്കും.

Leave a Comment

Your email address will not be published. Required fields are marked *