Hivision Channel

മാവോയിസ്റ്റ് സാനിധ്യം;വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

മാവോയിസ്റ്റ് ഓപ്പറേഷന്‍ ശക്തമാക്കി കേരളം. വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്.വയനാട്ടിലെ സംസ്ഥാന അതിര്‍ത്തികളില്‍ എല്ലാം പൊലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികള്‍ പുതിയ 3 ചെക് പോസ്റ്റ് കേരളാ പോലീസ് ആരംഭിക്കുന്നു. മാവോ വാദികളുടെ അറസ്റ്റും സറണ്ടര്‍ പാക്കജും കാര്യക്ഷമമാക്കാനാണ് കേരള പോലീസ് തീരുമാനിച്ചിരിക്കുന്നത്.

വയനാട്ടിലെ കാടുകളില്‍ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള മാവോ ഒളി പോരാളികള്‍ ഉണ്ടെന്ന് വയനാട് എസ് പി പറഞ്ഞു. എത്രപേര്‍ ഉണ്ട് എന്നത് പുറത്ത് വിടാന്‍ ആകില്ലെന്നും ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു. മാവോ വാദികള്‍ക്ക് കീഴടങ്ങിയാല്‍ പുനരധിവാസത്തിന് വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതേസമയം വയനാട് ആറളം കാടുകളിലെ മാവോ സാനിധ്യം കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Comment

Your email address will not be published. Required fields are marked *