Hivision Channel

വൈദ്യുതി ഉപയോഗം വര്‍ധിച്ചത് ആശങ്കപ്പെടുത്തുന്നു;വൈകുന്നേരങ്ങളിലെ ഉപയോഗം കുറക്കണമെന്നും മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

വൈദ്യുതി ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി.ഉയര്‍ന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാല്‍ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും.വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങള്‍ കുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം 6 മാസം കൂടി അനുവദിച്ചു.കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂര്‍ത്തീകരണ കാലാവധി നീട്ടി നല്‍കിയത്. നിലവില്‍ 124 മെഗാവാട്ട് സൗരോര്‍ജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആര്‍ജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയില്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാര്‍ക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.കെ എസ് ഇ ബി സൗരയുടെ വെബ് പോര്‍ട്ടലായ ഇ കിരണ്‍ വഴി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കായിരിക്കും മുന്‍ഗണന.

Leave a Comment

Your email address will not be published. Required fields are marked *