Hivision Channel

സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം രൂപകല്‍പ്പന ചെയ്ത ലൈസന്‍സ് കാര്‍ഡുകള്‍ നിരവധി തടസങ്ങള്‍ അതിജീവിച്ചാണ് യാഥാര്‍ത്ഥ്യമാകുന്നത്. സ്മാര്‍ട്ട് കാര്‍ഡിനായുള്ള ശ്രമം കേരളം 2001 ല്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തില്‍ തുടര്‍ച്ചയായി വന്ന ഭേദഗതികളും ടെന്‍ഡര്‍ വിഷയത്തിലെ കോടതിനടപടികളും മൂലമാണ് നീണ്ടുപോയത്. ഉയര്‍ന്ന ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിന്റെ ഭാഗമാണ് പുതിയ സൗകര്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *