Hivision Channel

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ എട്ടുകോടി രൂപയുടെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ എട്ടുകോടി രൂപയുടെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തലശ്ശേരി കോടതിയിലാണ് വിജിലന്‍സ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമര്‍പ്പിക്കുക. തട്ടിപ്പ് കേസില്‍ 2019ലാണ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായത്. നാലുവര്‍ഷം ആയിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാന്‍ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നടപടിക്രമങ്ങളിലെ കാലതാമസമാണ് കുറ്റപത്രം വൈകാന്‍ ഇടയായത് എന്നാണ് വിശദീകരണം. കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ ഭരണസമിതി പ്രസിഡണ്ടുമായ കെ കെ അബ്രഹാം ഉള്‍പ്പെടെ 10 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഭരണസമിതിയില്‍ ഉള്‍പ്പെട്ട സജീവന്‍ കൊല്ലപ്പിള്ളി ആണ് ക്രമക്കേടിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബാങ്ക് ലോണ്‍ സെക്ഷന്‍ മേധാവി പി യു തോമസ്, മുന്‍ സെക്രട്ടറി കെ ടി രമാദേവി, ഭരണസമിതി അംഗങ്ങള്‍ ആയിരുന്ന ടി എസ് കുര്യന്‍, ജനാര്‍ദ്ദനന്‍, ബിന്ദു കെ തങ്കപ്പന്‍, സി വി വേലായുധന്‍, സുജാത ദിലീപ്, വി.എം പൗലോസ് എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കെ കെ എബ്രഹാം, രമാദേവി എന്നിവര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ ആണ്.

Leave a Comment

Your email address will not be published. Required fields are marked *