Hivision Channel

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Raindrops on the window, abstract background. Blue tone

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍, മധ്യ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ മോശം കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അടുത്ത ദിവസങ്ങളിലും ശതമായ മഴ തുടരുമെന്നാണ് വിലയിരുത്തല്‍.

കാലവര്‍ഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജൂണ്‍ നാലിന് ഏഴ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് നല്‍കി. നിലവില്‍ കാലവര്‍ഷം മാലദ്വീപ്, കന്യാകുമാരി ഭാഗങ്ങളില്‍ പ്രവേശിച്ചതായി കാലാവസ്ഥ കേന്ദ്രം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയോടെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നത് കേരളത്തെയും ബാധിക്കുമെന്ന് കാലാവസ്ഥ ഏജന്‍സികള്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *