Hivision Channel

മരക്കൊമ്പ് പൊട്ടി വീണ് അധ്യാപകന്‍ മരിച്ചു

മരക്കൊമ്പ് പൊട്ടി വീണ് അധ്യാപകന്‍ മരിച്ചു.ഉള്ളിയേരി എയുപി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷെരീഫാണ് (39) മരിച്ചത്.

കോഴിക്കോട് നന്മണ്ടയില്‍ രാവിലെയാണ് സംഭവം.വീട്ടില്‍ നിന്ന് ബൈക്കില്‍ സ്‌കൂളിലേക്ക് പോകുംവഴി മരക്കൊമ്പ് പൊട്ടി വീണാണ് അപകടം ഉണ്ടായത്. തലയിലേക്കാണ് ഉണങ്ങിയ മരക്കൊമ്പ് വീണത്.

മരക്കൊമ്പ് തലയില്‍ വീണ ഉടന്‍ തന്നെ നിയന്ത്രണം വിട്ട് ബൈക്ക് റോഡില്‍ തന്നെ മറിഞ്ഞുവീണു. മരക്കൊമ്പ് വീണ് ഹെല്‍മറ്റ് പൊട്ടിപ്പോയി.

Leave a Comment

Your email address will not be published. Required fields are marked *