Hivision Channel

മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല

മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല. ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് സൂപ്പര്‍ ന്യൂമറിയായി പ്രവേശനം നല്‍കും. സാമ്പത്തിക സഹായവും നല്‍കാനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കാന്‍ തീരുമാനമായി.

മണിപ്പൂരില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും സാമ്പത്തിക സഹായവും നല്‍കുമെന്നും വൈസ് ചാന്‍സിലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായെത്തുന്നത്. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒന്നുമില്ലാതെ തന്നെ കണ്ണൂരിലെത്തി പഠിക്കാം.

സര്‍ട്ടിഫിക്കറ്റുകളെല്ലാം കോഴ്‌സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഹാജരാക്കിയാല്‍ മതി. മണിപ്പൂരില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വകലാശാല ക്യാമ്പസുകളില്‍ സൂപ്പര്‍ ന്യൂമറിയായി അധിക സീറ്റുകള്‍ ഒരുക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഫ് രവീന്ദ്രന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മനുഷ്യത്വപരവും മതനിരപേക്ഷവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍വകലാശാലയെന്ന് സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യ പറഞ്ഞു.

മണിപ്പൂര്‍ കലാപത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനം മുടങ്ങിയത്. സഹായം അഭ്യര്‍ത്ഥിച്ച് ട്രൈബല്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ അയച്ച കത്ത് പരിഗണിച്ചാണ് അവരെ ചേര്‍ത്ത് പിടിക്കാനുള്ള കണ്ണൂര്‍ സര്‍വകലാശാലയുടെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *