Hivision Channel

ചെണ്ടുമല്ലിപാടത്ത് അധ്യാപകദിനമാചരിച്ച് ചെട്ടിയാംപറമ്പ് ഗവ.യു.പി സ്‌കൂള്‍

ചെട്ടിയാംപറമ്പ്: ചെണ്ടുമല്ലിപാടത്ത് അധ്യാപകദിനമാചരിച്ച് ചെട്ടിയാംപറമ്പ് ഗവ.യു. പി സ്‌കൂള്‍. ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരം സ്‌കൂളില്‍ ഒരുക്കിയ ചെണ്ടുമല്ലി പാടത്താണ് അധ്യാപക ദിനം ആചരിച്ചത്. ചടങ്ങില്‍ മുന്‍ ഹെഡ്മാസ്റ്റര്‍ പി കെ മണിയെ ആദരിച്ചു. കുട്ടികള്‍ക്കായി പി.കെ മണി മാസ്റ്റര്‍ അധ്യാപകദിന സന്ദേശം നല്‍കി. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ബാബു.ടി ,പി.ടി.എ പ്രസിഡന്റ് ഷാജി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *