Hivision Channel

പൊലീസ് ഉദ്യോഗസ്ഥരുടെ മദ്യപാനം;കര്‍ശന നടപടിയുമായി എഡിജിപിയുടെ പുതിയ സര്‍ക്കുലര്‍

മദ്യപിക്കുകയോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പുതിയ ഉത്തരവ്. മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എഡിജിപി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥര്‍ ജോലിക്കെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.എസ്എച്ചഒമാര്‍ക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതില്‍ പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഈ മാസം 23ന് എഡിജിപി ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. മദ്യപിപിച്ച് ജോലിക്കെത്തിയ ഉദ്യോഗസ്ഥരുടെ പരാക്രമങ്ങള്‍ അടുത്തിടെ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്. മദ്യപിച്ചോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ ജോലിക്കെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സര്‍ക്കുലര്‍. ഓരോ യൂണിറ്റ് മേധാവിയും ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയണം. അവര്‍ക്ക് വേണ്ട ചികിത്സയോ മറ്റോ മല്‍കണം. യോഗങ്ങളില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. തിരുത്താനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കണം. ഓരോ യൂണിറ്റിലും സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതില്‍ ഉത്തരവാദികളായിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *