Hivision Channel

ഇടുക്കിയില്‍ പനി ബാധിച്ച് 10 വയസുകാരി മരിച്ചു

ഇടുക്കി പീരുമേട്ടില്‍ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. ഈന്തുംകാലാ പുതുവല്‍ ജഗദീഷ് ഭവന്‍ ജഗദീഷ് – ശാരദാ ദമ്പതികളുടെ മകള്‍ അതുല്യയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെ തുടര്‍ന്ന് തിരികെ ആശുപത്രിയില്‍ കൊണ്ടുവരികയും വെളുപ്പിനെ മൂന്നുമണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. ഡെങ്കി പനിയായിരുന്നുവെന്നാണ് സംശയം.

Leave a Comment

Your email address will not be published. Required fields are marked *