Hivision Channel

ജയിലറെ ആക്രമിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂരില്‍ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പ് തീരുമാനം. മകളുടെ പേരിടല്‍ ചടങ്ങിനിടെ കഴിഞ്ഞ മാസമാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്.

വധക്കേസുകളിലും ക്വട്ടേഷന്‍ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ്പ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടര്‍ന്ന് ആകാശിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു. ആറ് മാസം തടവ് പൂര്‍ത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി. സെപ്തംബര്‍ 13ന് കണ്ണൂരിലെ വീട്ടില്‍ മകളുടെ പേരിടല്‍ ചടങ്ങിനിടെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂരില്‍ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മര്‍ദിച്ച കേസ് ചൂണ്ടിക്കാട്ടിയായിരുന്നു കാപ്പ ചുമത്തല്‍. ഇതിനെതിരെ കുടുംബം നല്‍കിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയുളള തീരുമാനം.

ജയിലിന് അകത്ത് നടന്ന സംഭവമായതിനാല്‍ കാപ്പ ചുമത്താന്‍ കേസ് പര്യാപ്തമല്ലെന്നാണ് സെപ്തംബര്‍ 27ന് ഇറക്കിയ ഉത്തരവിലുളളത്. ഇതോടെ ആകാശ് ജയില്‍ മോചിതനായി.

Leave a Comment

Your email address will not be published. Required fields are marked *