Hivision Channel

കോഴിക്കോട് ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്

കോഴിക്കോട് ജീപ്പിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. മെഡിക്കല്‍ കോളേജിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ, ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ ബോംബെറിഞ്ഞത്.

പൂവാട്ടുപറമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റ തുടര്‍ച്ചയാണിത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്.

പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് അക്രമികളെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഒരു സംഘം മറ്റൊരു സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയെന്ന് പറഞ്ഞാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീടത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *