Hivision Channel

പേരാവൂര്‍ മിഡ്നൈറ്റ് മാരത്തണ്‍ നവംബര്‍ 11ന്

പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂര്‍ മിഡ്നൈറ്റ് മാരത്തണ്‍ (7K) നവംബര്‍ 11 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂരില്‍ നടക്കും. നാലു പേരടങ്ങുന്ന ടീമുകളാണ് മാറ്റുരക്കുക.പേരാവൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയില്‍, തെറ്റുവഴിയിലൂടെ ഓടി പഴയ ബസ് സ്റ്റാന്‍ഡില്‍ തന്നെ സമാപിക്കും. ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്ന പുരുഷ ,വനിതാ ടീമുകള്‍ക്ക് യഥാക്രമം 10000,5000,3000 രൂപ വീതം ക്യാഷ് പ്രൈസും മെഡലും ലഭിക്കും.നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.ബ്ലേഡ് റണ്ണര്‍ സജേഷ് കൃഷ്ണനാണ് മിഡ്നൈറ്റ് മാരത്തണിന്റെ ഇവന്റ് അമ്പാസഡര്‍. പേരാവൂര്‍ ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍,പോലീസ്,അഗ്‌നിരക്ഷാ സേന,കലാ-കായിക സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മിഡ്നൈറ്റ് മാരത്തണ്‍ നടത്തുന്നത്.’ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ പേരാവൂര്‍’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും സര്‍ക്കാരിന്റെ ശുചിത്വ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുമാണ് മിഡ്നൈറ്റ് മാരത്തണ്‍ ലക്ഷ്യമിടുന്നത്. നാലുപേരടങ്ങുന്ന ടീമിന് 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.ടീമുകളല്ലാതെയും മാരത്തണില്‍ പങ്കെടുക്കാം.രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്കെല്ലാം ടീഷര്‍ട്ടും ഫിനിഷ് ചെയ്യുന്നവര്‍ക്കെല്ലാം മെഡലും ലഭിക്കും.ഈ മാസം 30-നകം പേര്‍ റജിസ്ട്രര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9947869999,9447549989,9947537486. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.ബഷീര്‍,ബേബി പാറക്കല്‍,ഷിനോജ് നരിതൂക്കില്‍,സൈമണ്‍ മേച്ചേരി, നാസര്‍ ബറക്ക എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *