Hivision Channel

കണ്ണൂര്‍ ജില്ല സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ സാന്ത്വനം സ്‌പോര്‍ട്‌സ് ക്ലബ് ഓവറോള്‍ ചാമ്പ്യന്‍മാര്‍

പേരാവൂര്‍: പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കണ്ണൂര്‍ ജില്ല സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ സാന്ത്വനം സ്‌പോര്‍ട്‌സ് ക്ലബ് ഓവറോള്‍ ചാമ്പ്യന്‍മാര്‍. 45 പോയിന്റ് നേടി തുടര്‍ച്ചയായി 15 ആം വര്‍ഷം ആണ് സാന്ത്വനം സ്‌പോര്‍ട്‌സ് ക്ലബ് സീനിയര്‍ ആര്‍ച്ചറി ചമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാകുന്നത്. കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക വനിത കോളേജ് രണ്ടാം സ്ഥാനവും സെന്റ് തെരേസാസ് ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.അനുരഞ് എം, ഋഷിക രാജഗോപാല്‍, സോനു.വി, അനാമിക സുരേഷ്, ദശരഥ് രാജഗോപാല്‍, ശ്രീലക്ഷ്മി.എസ് എന്നിവര്‍ സ്വര്‍ണ്ണ മെഡലും, റോബിന്‍സ് ഷൈജന്‍, ബിബിന്‍ എം.ജെ, അല്‍ഫോന്‍സ തോമസ്, അളകനന്ദ യു, റിയ മാത്യു, റിമല്‍ മാത്യു, എന്നിവര്‍ വെള്ളി മെഡലും, വേദിക് മുരളി, ആവന്തിക സുനീഷ്, ശ്രീരുദ്ര വിനോദ്, അനുജിത് എം,അശ്വതി സി എന്നിവര്‍ വെങ്കല മെഡലും നേടി 4-ാം സ്ഥാനം ഉള്‍പ്പെടെ 24 പേര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.

Leave a Comment

Your email address will not be published. Required fields are marked *