Hivision Channel

സമസ്ത സുന്നി മഹല്ല് ഫെഡറേഷന്‍ പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിന്റെ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായി മൂസ മൗലവിയെ തിരഞ്ഞെടുത്തു

പേരാവൂര്‍: സമസ്ത സുന്നി മഹല്ല് ഫെഡറേഷന്‍ പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിന്റെ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായി പേരാവൂര്‍ മഹല്ല് ഖത്വീബ് മൂസ മൗലവിയെ തിരഞ്ഞെടുത്തു.പട്ടാമ്പി പുലാമന്തോളില്‍ നടന്ന ചടങ്ങില്‍ എസ്.എം. എഫ്.സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ സര്‍ട്ടിഫിക്കറ്റും ഐഡി കാര്‍ഡും മൂസ മൗലവിക്ക് കൈമാറി. വിവാഹത്തിന്റെ വിശാലതലത്തെ മത, മനഃശാസ്ത്ര വശങ്ങളിലൂടെ പരിചയപ്പെടുത്തുന്ന വിധത്തില്‍ സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി രൂപപ്പെടുത്തി നടപ്പിലാക്കുന്ന വിവാഹ മുന്നൊരുക്ക പരിശീലന പരിപാടിയാണ് എസ്.എം.എഫ് പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം നൂതന രൂപത്തില്‍ റീലോഞ്ച് ചെയ്യപ്പെട്ട ഈ കോഴ്‌സ് മുസ്ലിം മഹല്ലുകളില്‍ കൂടുതല്‍ സജീവമാവുകയാണ്. പ്രീമാരിറ്റല്‍ കോഴ്‌സും കൗണ്‍സിലിങും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളും ഒരുങ്ങുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *