Hivision Channel

എന്‍ ആര്‍ ഐ സമ്മിറ്റ്;ഫെയ്‌സ്ബുക്ക് പേജ് പ്രകാശനം

ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന എന്‍ ആര്‍ ഐ സമ്മിറ്റിന്റെ ഭാഗമായുള്ള ഫെയ്‌സ് ബുക്ക് പേജ് പ്രകാശനം ജില്ലാ പഞ്ചായത്ത് ഹാളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി വി രവീന്ദ്രകുമാര്‍, കേരള ദിനേശ് ചെയര്‍മാന്‍ ദിനേശ് ബാബു, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ഇ പ്രശാന്ത്, കെ എസ് എസ് ഐ എ പ്രസിഡണ്ട് ജീവരാജ് നമ്പ്യാര്‍, വെയ്ക്ക് വൈസ് പ്രസിഡണ്ട് കെ പി ശശീന്ദ്രന്‍, പ്രതിനിധി ടി ഹംസ, മൈസോണ്‍ എം ഡി കെ സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *