Hivision Channel

തണ്ണീര്‍ക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

വയനാട് മാനന്തവാടിയില്‍ ഇന്നലെ മയക്കുവെടി വെച്ച തണ്ണീര്‍ കൊമ്പന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വാഹനത്തില്‍ നിന്ന് കെട്ടഴിക്കുമ്പോഴാണ് ചരിഞ്ഞത്. ശരീരത്തിലെ മുഴ പഴുത്തിരുന്നു. ഞരമ്പുകളില്‍ കൊഴുപ്പ് അടിഞ്ഞിരുന്നെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍. താങ്ങാനാകാത്ത സമ്മര്‍ദം ഹൃദയഘാതത്തിലേക്ക് നയിച്ചെന്ന് വനംവകുപ്പ് പറയുന്നു.

തണ്ണീര്‍ കൊമ്പന്റെ ശ്വാസകോശത്തില്‍ ടിബി ഉണ്ടായിരുന്നതായി ഡോ.അജേഷ് മോഹന്‍ദാസ് പറഞ്ഞു. തുടയിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവ് ഒരു മാസത്തിലധികം പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തുടയിലെ പഴുപ്പ് ഒരു ലിറ്ററോളം പുറത്തെടുത്തു. അണുബാധ കനത്ത രീതിയിലുണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ലിംഗത്തില്‍ മുറിവുണ്ടായിരുന്നെന്നും ഞരമ്പില്‍ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *