Hivision Channel

കുടിശ്ശിക പിരിവ് നടത്തുന്നു

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക പിരിക്കുന്നതിനുള്ള ക്യാമ്പ് മാര്‍ച്ച് 14ന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ പിള്ളയാര്‍ കോവില്‍ ക്ഷേത്രത്തില്‍ നടത്തും. ബോര്‍ഡിന് കീഴില്‍ കണ്ണൂര്‍ താലൂക്കിലുള്ള ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കണമെന്ന് ക്ഷേമനിധി സെക്രട്ടറി അറിയിച്ചു.
ക്ഷേമനിധിയില്‍ പുതിയ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷയും സ്വീകരിക്കും. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *