Hivision Channel

ജില്ലാ അണ്ടര്‍ 17 ചെസ് മത്സരം; ആദിത്യ രവീന്ദ്രനും,യുപ്ത വി.ഗിരീഷും ചാമ്പ്യന്‍മാര്‍

കണ്ണൂര്‍:സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാ അണ്ടര്‍ 17 ചെസ് മത്സരങ്ങള്‍ കണ്ണൂര്‍ ജി.വി.എച്ച്. എസ്. എസ്( സ്‌പോര്‍ട്‌സ് )സ്‌കൂളില്‍ നടന്നു.താലൂക്ക് തഹസില്‍ദാര്‍ എം.കെ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വി.യു. സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സുജീഷ് എ.പി, മഹറൂഫ് എ.പി എന്നിവര്‍ സംസാരിച്ചു.

ഓപ്പണ്‍ വിഭാഗത്തില്‍ ആദിത്യ രവീന്ദ്രന്‍ ( പയ്യന്നൂര്‍) ഒന്നാം സ്ഥാനവും,മിഥേവ് സുനില്‍(പെരളശ്ശേരി) രണ്ടും ,ധൈര്യ സിശോദ്യ (പള്ളിക്കുന്ന്) മൂന്നും , യഷ് കൃഷ്ണ ( പയ്യന്നൂര്‍ ) നാലാം സ്ഥാനവും കരസ്ഥമാക്കി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ യുപ്ത വി.ഗിരീഷ് ( മേലൂര്‍ ) ഒന്നാം സ്ഥാനവും,വേദ രവീന്ദ്രന്‍ ( പയ്യന്നൂര്‍) രണ്ടാം സ്ഥാനവും,നവ്യശ്രീ രാജീവ് (തളിപ്പറമ്പ) മൂന്നാംസ്ഥാനവും ,ഈവ്ലിന്‍ റോസ് ( ഇരിട്ടി) നാലാം സ്ഥാനവും കരസ്ഥമാക്കി.
ജി.വി.എച്ച്.എസ്.എസ്. കണ്ണൂര്‍ ഹെഡ്മാസ്റ്റര്‍ കെ.സി. നാസര്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും, പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഇരുവിഭാഗത്തിലേയും ആദ്യ 2 സ്ഥാനക്കാര്‍ സംസ്ഥാന അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പുകളില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധാനം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *