Hivision Channel

സംസ്ഥാനത്ത് വേനല്‍ ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനല്‍ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 2019ന് ശേഷം സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് ആണ് രേഖപ്പെടുത്തിയത്. 41.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തുന്നത്.

2019 ന് ശേഷം ആദ്യമായാണ് ഔദ്യോഗികമായി സംസ്ഥാനത്ത് 41 ഡിഗ്രി സെല്‍ഷ്യന് മുകളില്‍ താപനില രേഖപ്പെടുത്തുന്നത്. 2019ല്‍ 41.1 ഡിഗ്രി സെല്‍ഷ്യസും സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന ചൂട് 41.9 ഡിഗ്രി സെല്‍ഷ്യസ് 2016 ലും രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥ വകുപ്പിന്റെ തന്നെ പാലക്കാട് ജില്ലയിലെ മുഴുവന്‍ ഓട്ടോമാറ്റിക് സ്റ്റേഷനുകളിലും 40 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 44.ഡിഗ്രി സെല്‍ഷ്യസ് വരെയും കാസറഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലെ ചില സ്റ്റേഷനികളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം(6/4/2024) പുനലൂര്‍ ( 39.6), കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ട്( 37.6), വെള്ളാനിക്കര (38.5, കോട്ടയം (37.5) എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 12 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ്‌കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 10 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *