Hivision Channel

വിയര്‍പ്പും ശരീര ദുര്‍ഗന്ധവും ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം

വിയര്‍ക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ നിങ്ങള്‍ക്ക് പതിവിലും അല്‍പ്പം കൂടുതല്‍ വിയര്‍പ്പ് തോന്നുന്നതും വിയര്‍പ്പിന് വല്ലാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതും ചിലപ്പോള്‍ ചില ഭക്ഷണങ്ങള്‍ മൂലമാകാം. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമിതമായി വിയര്‍ക്കാനും ശരീര ദുര്‍ഗന്ധം ഉണ്ടാകാനും കാരണമാകും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

  1. കോഫി

പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് കോഫി കുടിച്ചുകൊണ്ടാകാം. എന്നാല്‍ അമിതമായി കോഫി കുടിക്കുന്നവര്‍ അമിതമായി വിയര്‍ക്കാനും സാധ്യതയുണ്ട്. കോഫിയിലെ കഫീന്‍ ആണ് ഇതിന് പിന്നില്‍. അതിനാല്‍ അമിതമായ വിയര്‍പ്പ് തടയാന്‍ കോഫി മിതമായ അളവില്‍ കുടിക്കുന്നതാണ് നല്ലത്.

  1. എരുവേറിയ ഭക്ഷണങ്ങള്‍

എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പെട്ടെന്ന്, നിങ്ങളുടെ നെറ്റിയിലും മുകളിലെ ചുണ്ടിലും വിയര്‍പ്പ് തുള്ളികള്‍ രൂപപ്പെടാന്‍ തുടങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അമിതമായി പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ താപനില കുതിച്ചുയരാന്‍ ഇടയാക്കും. ഇത് വിയര്‍പ്പിലേയ്ക്കും നയിക്കുന്നു.

  1. ഉയര്‍ന്ന പഞ്ചസാരയുള്ള ഭക്ഷണക്രമം

ഉയര്‍ന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരം അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ ഇടയാക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകും. ഇതുമൂലവും നിങ്ങളില്‍ അമിതമായി വിയര്‍പ്പ് ഉണ്ടാകാം.

  1. മദ്യം

അമിതമായി മദ്യപിക്കുമ്പോള്‍, ശരീരത്തില്‍ ചൂട് അനുഭവപ്പെടാം. ഇതുമൂലം വിയര്‍പ്പ് ഉണ്ടാകാം.
മദ്യം ദുര്‍ഗന്ധമുള്ള വിയര്‍പ്പിനെയാണ് ഉണ്ടാക്കുന്നത്.

  1. സോഡ

ചൂടുള്ള വേനല്‍ക്കാല ദിനത്തില്‍ പലരും ആസ്വദിക്കുന്ന പാനീയമാണ് സോഡ. ഇത് നിങ്ങളുടെ ദാഹം ശമിപ്പിക്കുമെങ്കിലും, ഇത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. അതുവഴി വിയര്‍പ്പിന് കാരണമാകും.

  1. സവാള, വെളുത്തുള്ളി

സവാളയും വെളുത്തുളളിയും അമിതമായി കഴിച്ചാല്‍ വിയര്‍പ്പ് നാറ്റമുണ്ടാവും. അതിനാല്‍ ഇവയും അമിതമായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട.

Leave a Comment

Your email address will not be published. Required fields are marked *