Hivision Channel

കൊച്ചി പനമ്പള്ളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി

കൊച്ചി പനമ്പള്ളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയെന്നും വായില്‍ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. മുറിയുടെ വാതിലില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്ന് മൊഴി.

അതേസമയം കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ കൊലപാതകത്തില്‍ മാറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറില്‍ നടുറോഡില്‍ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *