Hivision Channel

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്നിറങ്ങും. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയര്‍മാരാണ് നിയന്ത്രണം സംബന്ധിച്ച ചാര്‍ട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. ഇന്നലെ പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നിലവില്‍ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നത്.

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി

Leave a Comment

Your email address will not be published. Required fields are marked *