Hivision Channel

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സര്‍ചാര്‍ജും

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി സര്‍ചാര്‍ജും. നിലവിലുള്ള 9 പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

നിലവിലുള്ള 9 പൈസ സര്‍ചാര്‍ജിന് പുറമേ, 10 പൈസ കൂടി സര്‍ചാര്‍ജായി മെയിലെ ബില്ലില്‍ ഈടാക്കാനാണ് തീരുമാനം. ആകെ 19 പൈസ സര്‍ചാര്‍ജ്. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതല്‍ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തില്‍ ജനത്തിന് എതിര്‍പ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്.

Leave a Comment

Your email address will not be published. Required fields are marked *