Hivision Channel

പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് പ്രാദേശികമായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല. പീക്ക് സമയത്തെ ഉപയോഗത്തില്‍ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. 115.9 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകത 5635 മെഗാവാട്ടായി കുറഞ്ഞു.

ഇന്നലെ പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഉപയോഗത്തില്‍ കുറവുണ്ടായില്ല. ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുകയും ചെയ്തു. 115.9 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ നേരിയ കുറവുണ്ടായി. 5635 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ആവശ്യകത. പുറത്തുനിന്നും എത്തിച്ച വൈദ്യുതിയിലും വര്‍ദ്ധനയുണ്ടായി. 93 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *